മേപ്പയ്യൂർ: ഈ വർഷം ഹജ്ജ് കർമ്മം നിർവ്വഹിക്കുന്ന ഹജ്ജാജിമാർക്ക് മേപ്പയ്യൂർ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി യാത്രയയപ്പ് നൽകി. യാത്രയയപ്പ് യോഗം പേരാമ്പ്ര നിയോജകമണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ് ആർ.കെ മുനീർ ഉദ്ഘാടനം ചെയ്തു. സയ്യിദ് സനാഹുള്ളാ തങ്ങൾ ഹജ്ജ് സന്ദേശം നൽകി. എം.എം അഷറഫ് അധ്യക്ഷനായി.
ഫൈസൽ ചാവട്ട് സ്വാഗതവും, കെ.എം.എ അസീസ് നന്ദിയും പറഞ്ഞു. എ.വി അബ്ദുള്ള, എം.കെ അബ്ദുറഹിമാൻ , വി മുജീബ്, ഹുസ്സയിൻ കമ്മന ,ഷർമിന കോമത്ത് , കെ.കെ മൊയ്തീൻ, ടി.എം അബ്ദുള്ള, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത് സംസാരിച്ചു. ഹജ്ജാജിമാരായ എം അബ്ദുൽ റസാഖ്, കെ.കെ സീതി, മലപ്പാടി മുഹമ്മദ്, പി.പി.കുഞ്ഞമ്മത്, പി അബ്ദുസ്സലാം എന്നിവർ മറുപടി പ്രസംഗം നടത്തി.