മേപ്പയ്യൂരിൽ ദുബൈ കെഎംസിസി നിർമ്മിച്ച ബൈത്തുറഹ്‌മ യുടെ താക്കോൽ ദാനം നടത്തി

news image
Jun 6, 2024, 2:34 pm GMT+0000 payyolionline.in

.

മേപ്പയ്യൂർ:ദുബൈ കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മിറ്റി മേപ്പയ്യൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ആയിരിയോട്ട് മീത്തൽ മുജീബിന് നിർമ്മിച്ചു നൽകിയ ബൈത്തുറഹ്മ യുടെ താക്കോൽ ദാനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാൻ അധ്യക്ഷനായി.

ദുബൈ കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മിറ്റി മേപ്പയ്യൂർ പഞ്ചായത്തിലെ ആയിരിയോട്ടു മീത്തൽ മുജീബിന് നിർമ്മിച്ചു നൽകിയ ബൈത്തു റഹ്മയുടെ താക്കോൽ ദാനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു

ദുബൈ കെ.എം.സി.സി പേരാമ്പ്ര മണ്ഡലം ജനറൽ സെക്രട്ടറി നജ്മൽ കെ.കെ,ടി.കെ അബ്ദുറഹിമാൻ, ജില്ലാ മുസ് ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മത്, എ.വി അബ്ദുല്ല ടി.കെ.എ ലത്തിഫ്, എ.എം.അഷറഫ്, കെ.എം.എ അസീസ്, എം.കെ അബ്ദുറഹിമാൻ , യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി അംഗം ഹംസ പയ്യോളി, ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ്, മണ്ഡലംവൈസ് പ്രസിഡന്റ് അസീസ് പാലേരി, ലത്തീഫ് തുറയൂർ, ടി.എൻ അമ്മത്,നൗഷാദ് വള്ളിയാട്,അഹമ്മദ് ബിച്ചി,ഷംസു പോക്കാടൻകുറ്റി,അബ്ദുളള കല്ലട,ടി.എം അബ്ദുല്ല,ഇല്ലത്ത് അബ്ദുറഹിമാൻ,കീഴ്പ്പോട്ട് അമ്മത്,മുജീബ് കോമത്ത്,ഐ.ടി അബ്ദുസ്സലാം,കെ.എം കുഞ്ഞമ്മത് മദനി,കീഴ്പോട്ട് പി മൊയ്തി, ഷർമിന കോമത്ത്,റാബിയ എടത്തിക്കണ്ടി,സറീന ഒളോറ, കീഴ്പോട്ട് മൊയ്തീൻ,റിയാസ് മലപ്പാടി, എം.കെ ഫസലുറഹ്മാൻ സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe