പഞ്ച് ഇവി, നെക്സോൺ ഇവി, കർവ് ഇവി ടിയാഗോ ഇവി എന്നീ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് മെയ് മാസത്തിൽ വമ്പൻ ഓഫറുകളുമായി ടാറ്റ. 2025 മോഡലുകൾക്ക് കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഓഫറുകൾ തുടരുകയും. 2024 മോഡലുകൾക്ക് വൻ ഓഫറുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലുള്ള സ്റ്റോക്ക് ക്ലിയർ ചെയ്യുന്നതിനായാണ് വമ്പൻ ഓഫറുകൾ 2024 മോഡലുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റ ചാർജിൽ 421 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുന്ന പഞ്ച് ഇവിയുടെ 2024 മോഡലിന് 1.4 ലക്ഷം രൂപയുട വരെ ഓഫറാണുള്ളത്. 2025 മോഡലിന് 50,000 രൂപ വരെ കിഴിവും ലഭിക്കും. 9.99 ലക്ഷം രൂപ മുതൽ 14.44 ലക്ഷം രൂപ വരെയാണ് പഞ്ച് ഇവിയുടെ എക്സ് ഷോറൂം വില.
ടാറ്റ ടിയാഗോ ഇവിയുടെ 2025 ലെ എല്ലാ വകഭേദങ്ങൾക്കും 50,000 രൂപ വരെ ഓഫറുകൾ ലഭ്യമാണ്. അതേസമയം, 2024 വകഭേദത്തിന് 1.3ലക്ഷം രുപവരെയാണ് കിഴിവ് ലഭ്യമാകുന്നത്. 7.99 ലക്ഷം രൂപ മുതൽ 11.4 ലക്ഷം രൂപ വരെയാണ് ടിയാഗോ ഇവിയുടെ എക്സ്-ഷോറൂം വില.
ടാറ്റ നെക്സോൺ ഇവിക്ക് 20,000 രൂപ ക്യാഷ് ഡിസ്കൗണ്ട് ഉൾപ്പടെ 70,000 രൂപ 2025 മോഡലിന് ഓഫറുണ്ട്. 30,000 രൂപ എക്സ്ചേഞ്ച് ബോണസും 50,000 രൂപ ലോയൽറ്റി ആനുകൂല്യവും ലഭ്യമാണ്. 2024 മോഡൽ ടാറ്റ നെക്സോണിന് 1.4 ലക്ഷം രൂപ ഓഫറുണ്ട്.
ടാറ്റ കർവ് ഇവി 1.7 ലക്ഷം രൂപയുടെ മൊത്തം കിഴിവുകളാണ് ടാറ്റ കർവ് ഇവി 2024 മോഡലിനുള്ളത്. 90,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 30,000 രൂപ എക്സ്ചേഞ്ച് ബോണസും 50,000 രൂപ വരെ ലോയൽറ്റി ആനുകൂല്യവും ഇതിൽ ഉൾപ്പെടുന്നു. 70,000 രൂപയുടെ ഓഫറുകൾ 2025 മോഡലിനും ലഭ്യമാണ്.
ശ്രദ്ധിക്കുക, വാഹനത്തിന് വാർത്തയിൽ പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും, നഗരത്തിനും, ഡീലർഷിപ്പിനും, വാഹനത്തിന്റെ സ്റ്റോക്കിനും നിറത്തിനും വേരിയന്റിനുമൊക്കെ അനുസൃതമായി വ്യത്യാസപ്പെട്ടിരിക്കും അതിനാൽ വാഹനം വാങ്ങുന്നതിന് മുമ്പ് കൃത്യമായ വിവരത്തിനായി അടുത്തുള്ള ഡീലറുമായി ബന്ധപ്പെടുക