പയ്യോളി: ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ജ്യോതീന്ദ്രന്റെയും റഷിനയുടെയും മകളായ എട്ടുവയസ്സുകാരി അഷ്മികക്ക് കടിയേറ്റത്. ചെവിക്കും, തലയിലും കടിയേറ്റ കുട്ടിയെ വടകര ജില്ലാ ആശുപത്രിയിലെ ചികിത്സക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചു.
നായുടെ കടിയേറ്റ ബാലകൃഷ്ണൻ, കീഴനാരിമൈഥിലി, ശ്രീരേഷ് ഒഴിവയലിൽ എന്നിവർ വടകരജില്ലാ ആശുപത്രിയിലും ചികിത്സ തേടി. വീട്ടിൽ നിന്നും ഇറങ്ങി റോഡിലേക്ക് പോവുകയായിരുന്ന ശ്രീരേഷിനെ ആക്രമിച്ച് കടിച്ച നായയെ ഇയാൾ കീഴ്പ്പെടുത്തി കെട്ടിയിടുകയായിരുന്നു. അക്രമത്തിൻ്റെ സ്വഭാവം മനസ്സിലാക്കി ശ്രീരേഷ് കീഴ്പ്പെടുത്തിയില്ലായിരുന്നില്ലെങ്കിൽ തൊട്ടടുത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടികൾക്കും നായയുടെ കടിയേൽരമായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അവശനിലയിലായ നായയെ നാളെ പേവിഷബാധ ഉണ്ടോയെന്നറിയാൻ വിദഗ്ദപരിശോധനക്ക് വിധേയനാക്കുമെന്നു കൗൺസിലർ കെ. കെ സ്മിതേഷ് പറഞ്ഞു.