മൂന്നാർ > മൂന്നാറിൽ 12 വയസുകാരിയെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ ജാർഖണ്ഡ് സ്വദേശിയായ പ്രതിക്കായി പൊലീസ് തെരച്ചിൽ ഈർജിതമാക്കി. മൂന്നാർ ചിട്ടിവാര എസ്റ്റേറ്റിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയത്. 3 ദിവസം മുമ്പായിരുന്നു സംഭവം.
വീട്ടിൽ ആരുമില്ലാതെയിരുന്ന സമയത്ത് പ്രതി പെൺകുട്ടിയെ സമീപത്തുള്ള കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. സംഭവശേഷം കടന്നുകളഞ്ഞ പ്രതിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. പൊക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.