തൊടുപുഴ: മൂന്നാറിൽ വീണ്ടും കാട്ടാന പടയപ്പയുടെ പരാക്രമം. വ്യാഴാഴ്ച രാത്രി മൂന്നാർ ഉടുമൽപ്പേട്ട് അന്തർ സംസ്ഥാന പാതയിലിറങ്ങിയ പടയപ്പ തമിഴ്നാട് ആർടിസിയുടെ ബസ് ആക്രമിച്ചു. ബസിന്റെ ചില്ലുകൾ തകർത്തു.
ആന റോഡിൽ നിലയുറപ്പിച്ചതോടെ ഒരുമണിക്കൂർ ഗതാഗതം തടസപ്പെട്ടു. പിന്നീട് വനപാലകരെത്തി പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് വാഹങ്ങൾക്ക് നേരെ ആനയുടെ ആക്രമണം ഉണ്ടാകുന്നത്.