നന്തി: മൂടാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ നന്തിയിൽ ബാങ്കിൻ്റെ ഹെഡ്ഓഫീസ് ബിൽഡിംഗിൽ ഓണച്ചന്ത ആരംഭിച്ചു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.ജീവാനന്ദൻ പത്മനാഭൻ കല്ലേരിക്ക് ആദ്യ വിൽപന നടത്തി ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡൻ് കെ.വിജയരാഘവൻ അധ്യക്ഷനായി. കെ.കെ.രഘുനാഥ്., എം.കുഞ്ഞിക്കണാരൻ, എൻ.ശ്രീധരൻ, ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ.പി.ബിനേഷ് സ്വാഗതം പറഞ്ഞു.