മൂടാടി സെക്ടർ സാഹിത്യോത്സവ്: പാലക്കുളം ജേതാക്കളായി

news image
Jul 14, 2024, 11:39 am GMT+0000 payyolionline.in

 

കൊയിലാണ്ടി : മൂടാടി സെക്ടർ സാഹിത്യോത്സവ് ഹിൽബസാർ ഹിമായത്തുൽ ഇസ്‌ലാം മദ്‌റസ്സ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പാലക്കുളം, ഹിൽബസാർ, നന്തി യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. കലാ പ്രതിഭയായി ആദിൽ അബ്ദുള്ള പാലക്കുളത്തെയും സർഗ്ഗ പ്രതിഭയായി മിസ്ഹബ് ഹിൽ ബസാറിനെയും തെരഞ്ഞെടുത്തു.

 

മൂടാടി സെക്ടർ സാഹിത്യോത്സവിൽ ജേതാക്കളായ പാലക്കുളം യൂനിറ്റ് ട്രോഫി ഏറ്റുവാങ്ങുന്നു

സമാപന സമ്മേളനം വാർഡ് മെമ്പർ അഡ്വ. ഷെഹീർ എം കെ ഉൽഘാടനം ചെയ്തു. അൽ വാരിസ് ഇർഫാൻ സുറൈജി അദ്ധ്യക്ഷത വഹിച്ചു. സഅദ് സഖാഫി കൊയിലാണ്ടി സന്ദേശ പ്രഭാഷണം നടത്തി. കെ വി ഹാഷിം ഹാജി വിജയികളെ പ്രഖ്യാപിച്ചു. ഇസ്മായിൽ മുസ്ല്യാർ ട്രോഫി വിതരണം ചെയ്തു. അബ്ദുഹ്‌മാൻ സഖാഫി, അനസ് അമാനി, അബ്ദുറഹ്മാൻ റഫ, സലാം പാലക്കുളം, ഷെമീം ടി ടി സംബന്ധിച്ചു. നിഹാൽ വി കെ സ്വാഗതവും മിൻഹാജ്, കെ കെ നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe