മൂടാടി: പാലിയേറ്റീവ് വളണ്ടിയർമാർക്കുള്ള പഞ്ചായത്ത്തല പരിശീലനം
മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഷീജ പട്ടേരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയമാൻ ടി.കെ ഭാസ്കരൻ , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ എം.പി അഖില എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഡോ: രഞ്ജിമ സ്വാഗതവും, ഹെൽത്ത് ഇൻസ്പെക്ടർ ജഷീന നന്ദിയും പറഞ്ഞു.
എൻ.എച്ച്.എം സ്റ്റാഫ് നഴ്സ്മാരായ പാർവ്വതി ദാസ്, അനു തോമസ് ഫിസിയോ തെറാപ്പിസ്റ്റായ ഡോണി മാത്യു, അജയ് ഭാസ്കർ , ജില്ലാ കോർഡിനേറ്റർ ഹരിദാസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.