കൊയിലാണ്ടി : മൂടാടിയിൽ ട്രെയിൻ ഇടിച്ച് ഒരാൾ മരിച്ചു. മൂടാടി ഈശ്വരം വീട് സ്കൂളിന് സമീപമാണ് അപകടം.
ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം നടന്നത്.ഗുഡ്‌സ് ട്രെയിനാണ് ഇടിച്ചതെന്നാണ് ലഭിച്ച വിവരം. മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി.