മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിലെ 15 -ാം വാർഡ് മലോൽ താഴെ റോഡ് മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അദ്ധ്യക്ഷത വഹിച്ചു.
ആശംസകൾ അർപ്പിച്ച് സ്ഥിരം സമിതി ചെയർമാൻ ടി കെ ഭാസ്ക്കരൻ, 4–ാം വാർഡ് മെമ്പർ വി.കെ.രവിന്ദ്രൻ, വികസന കമ്മറ്റി അംഗങ്ങൾ വേലയുധൻ , സജീവൻ , എന്നിവർ സംസാരിച്ചു. വികസന കമ്മറ്റി ചെയർമാൻ കെ കുഞ്ഞികൃഷ്ണൻ നായർ സ്വാഗതം പറഞ്ഞു. ഗംഗാധരൻമലോലത്ത് നന്ദി പറഞ്ഞു.