പുറക്കാട്: തിക്കോടി പഞ്ചായത്ത് പ്രസിഡണ്ടും എൽ.ജെ.ഡി നേതാവും പുറക്കാട് എം എൽ പി സ്കൂൾ അദ്ധ്യാപകനുമായിരുന്ന ഇ.കുമാരൻ മാസ്റ്റർ (88) നിര്യാതനായി. ബി ഡി സി ചെയർമാൻ, എ കൃഷ്ണൻ നായർ സ്മാരക വായനശാലയുടെ മുൻ സെക്രട്ടറി, കവി, , നാടകകൃത്ത്, പെൻഷനേഴ്സ് യുനിയൻ, സീനിയർ സിറ്റിസൺസ് ഫോറം എന്നിങ്ങനെ നാനാ നിലകളിൽ പ്രവർത്തിച്ചു.
തിക്കോടിയിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ അമരക്കാരനായിരുന്ന കുമാരൻ മാസ്റ്റർ നിരവധി പ്രക്ഷോഭ സമരങ്ങളിൽ നായകത്വം വഹിച്ചു. അച്ഛൻ : ചെറിയക്കൻ ,അമ്മ : കുട്ടൂലി, ഭാര്യ : ലളിത (റിട്ടേഡ് സർക്കാർ ജീവനക്കാരി) മക്കൾ :ശ്രീകല (അധ്യാപിക) ,സുധീർ ബാബു (റിട്ടേഡ് പ്രിൻസിപ്പൽ ജി.വി. എച്ച് .എസ് പേരാമ്പ്ര) ,സുനിൽ ബാബു (ഐ, എച്ച്, ആർ.ഡി കോഴിക്കോട്.) മരുമക്കൾ: ഗണേശൻ കുനിയൽ (റിട്ടേഡ് പ്രഫസർ ഗവ: കോളേജ് കൊയിലാണ്ടി.) സിംന (കൂത്താളിവൊക്കേഷനൽ ഹയർ സെക്കൻ്ററി സ്കൂൾ) ലിജി (സി.എം, എച്ച്, എസ്, എസ് മണ്ണൂര്) സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, മാണിക്യം ടീച്ചർ, കല്യാണി ടീച്ചർ. സംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക്. അനുശോചന യോഗം 5 മണിക്ക് പുറക്കാട് ടൗണിൽ.