നന്തിബസാർ: ‘ഫാസിസ്റ്റ്കാലത്തെ നിഷ്പക്ഷത കാപട്യമാണ്’ എന്ന പ്രമേയത്തിൽ മുസ്ലിം ലീഗ് മൂടാടി പഞ്ചായത്ത് സമ്മേളനം മെയ് 9 ,10 തിയ്യതികളിൽ നന്തിയിൽ നടത്താൻ തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിൽ സമ്മേളന പ്രമേയവും ലോഗോയും
സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡൻറ് പി.കെ.കെ ബാവസാഹിബ് പ്രകാശനം നിർവ്വഹിച്ചു.
കാപ്പാട് നടന്ന ചടങ്ങിൽ സി.കെ.അബുബക്കർ ,റഹ്മാൻ തടത്തിൽ, വർദ് അബ്ദുറഹിമാൻ മുതുകുനി മുഹമ്മദലി, കെ.കെ.കാതർ, അമാനമുസതഫ, വി.കെ.കെ.ഉമ്മർ, കാട്ടിൽ അബൂബക്കർ, ഒ.കെ.മുസ്തഫ, ടി.കെ.നാസർ, ഒ.കെ.സലിം ,റഷീദ് കൊളരാട്ടിൽ, റനിൻ അഷ്റഫ് ,എം.സി.ഷറഫുദ്ദീൻ, ആഭിദ് കമ്മടത്തിൽ, കാട്ടിൽ റസാഖ്, സി.എ.റഹ്മാൻ എന്നിവർ പങ്കെടുത്തു.