മുസ്ലിം ലീഗ് ഓഫീസുകൾ സ്വാന്തന കേന്ദ്രങ്ങൾ : പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

news image
Dec 26, 2024, 10:30 am GMT+0000 payyolionline.in

നന്തിബസാർ: മുസ്ലിം ലീഗിന്റെ ഓഫീസുകൾ നാടിന്റെ ആശ്രയ കേന്ദ്രങ്ങളാണെന്നും പാവപ്പെട്ടവരുടെയും അശരണരുടെയും കണ്ണീരൊപ്പുന്ന സ്വാന്തന ഇടങ്ങളാണെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. എം.ചേക്കുട്ടി ഹാജി സ്മാരക സൗധം കോടിക്കൽ ശാഖ മുസ്ലിം ലീഗ് ആസ്ഥാന മന്ദിരത്തിന്റെ കെട്ടിടോദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ.

പി.വി അബൂബക്കർ സാഹിബിന്റെ നാമധേയത്തിലുള്ള ഓഡിറ്റോറിയം മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം  ചെയ്തു. തീരദേശത്ത് പാർട്ടിക്ക് പുത്തനുണർവ് നൽകി ഹൈടെക് ഓഫീസ് സംവിധാനം ഒരുക്കിയത് മാതൃകപരമാണെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു.മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി മുഖ്യപ്രഭാഷണം നടത്തി.

 

കോൺട്രാക്ടർ പി.കെ.കെ അബ്ദുള്ളക്കും ബിൽഡിംഗ് നിർമ്മാണത്തിന് നേതൃത്വം നൽകിയ ചെയർമാൻ പി.കെ ഹുസൈൻ ഹാജിയെയും ചടങ്ങിൽ ആദരിച്ചു. ഓഫിസിലേക്ക് ഒരു വർഷത്തെ ചന്ദ്രിക സ്പ്രാൺസർ ചെയ്ത സാജിദ് സജ വാർഷിക വരിസംഖ്യ കെ.എം ഷാജിക്ക് കൈമാറി.പി.കെ ഹുസൈൻ ഹാജി അധ്യക്ഷത വഹിച്ചു.

പി കെ മുഹമ്മദലി കെട്ടിട നിർമ്മാണ റിപ്പോർട്ട് അവതരിപ്പിച്ചു. ടി.ടി ഇസ്മായിൽ, റഷീദ് വെങ്ങളം, കെ.പി മുഹമ്മദ്,വി പി ഇബ്രാഹിം കുട്ടി, സി. ഹനീഫ മാസ്റ്റർ, മoത്തിൽ അബ്ദുറഹ്മാൻ,സി.കെ അബൂബക്കർ,വി പി ദുൽഖിഫിൽ, വർദ് അബ്ദുറഹ്മാൻ,അലി കൊയിലാണ്ടി,കെ.കെ റിയാസ്,പി വി നിസാർ, ഫസൽ തങ്ങൾ, ജാഫർ നിലയെടുത്ത്,പി റഷീദ,ശൗഖത്ത് കുണ്ടുകുളം സംസാരിച്ചു. കെ.പി കരീം സ്വാഗതവും പി.ബഷീർ നന്ദിയും പറഞ്ഞു.കോടിക്കലിൽ നിന്ന് ആരംഭിച്ച് ഞെട്ടിക്കരപാലം വരെ ശക്തിപ്രകടനവും ഷാഫി കൊല്ലത്തിന്റെ നേതൃത്വത്തിൽ ഇശൽ വിരുന്നും നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe