പേരാമ്പ്ര : ഇന്നലെ രാത്രി പേരാമ്പ്ര ഇന്നർമാർക്കറ്റിലെ പഞ്ചായത്ത് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപ്പിടിച്ചതു മൂലം പരിസരത്തെ കടകൾ കത്തിനശിക്കാൻ കാരണമായ സംഭവത്തിൽ സമഗ്രാന്യേഷണം നടത്തണമെന്നാവശ്യപ്പെട്ട് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസ് മാർച്ചനടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി എ അസീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ് ഇ.ഷാഹി അധ്യക്ഷത വഹിച്ചു. മഴക്കാലമായിട്ടു പോലും കൂട്ടിയിട്ട മാലിന്യത്തിൽ നിന്ന്ഒരേ സമയം മൂന്ന് സ്ഥലത്ത് തീപ്പിടിച്ച സംഭവത്തിൽദുരൂഹതയുണ്ട്. ഫോറൻസിക് പരിശോധന നടത്തി കുറ്റവാളികളെകണ്ടെത്തണം,ഷോർട്ട് സർക്യൂട്ട് മൂലം കടക്ക് തീപ്പിടിച്ചു എന്ന രീതിയിൽ സി.പി.എം മുഖപത്രത്തിൽ വാർത്ത വന്നതും, സംഭവത്തിൻ്റെ ദുരൂഹത വർധിപ്പിക്കുന്നു. നഷ്ടം സംഭവിച്ച കടയുടമകൾക്ക് നഷ്ടം നൽകാൻ സർക്കാർ തയാറാകണം.
മന്ത്രിക്ക് കത്തെഴുതി നാടകം കളിക്കുന്ന എം.എൽ.എയും, പത്രക്കുറിപ്പിറക്കി സംഭവത്തെ ലഘൂകരിക്കുന്ന പഞ്ചായത്ത് പ്രസിഡൻ്റിൻ്റെയുംനടപടിയും പ്രതിഷേധാർഹമാണ്. തീപ്പിടത്തത്തിന്റെ കാരണത്തിൽ നിന്ന്ഗ്രാമ പഞ്ചായത്തിന് ഒഴിഞ്ഞ് മാറാൻ സാധിക്കില്ല, കെ.പി.റസാഖ്, ആർ കെ.മുഹമ്മദ്, സി.പി.ഹമീദ്, പി.വി.നജീർ, റഷീദ് പാണ്ടിക്കോട്, കെ.സി.മുഹമ്മദ്, ടി.കെ.നഹാസ്, സലിംമിലാസ്,കെ.ഹാഫിസ്, നിഷാദ് എരവട്ടൂർ, കൂളിക്കണ്ടി കരീം, പി.കെ.റഹീം, സയിദ് അയനിക്കൽ പ്രസംഗിച്ചു. കക്കാട്ട് റാഫി, പി.വി.അഷ്റഫ്, എം.സി യാസിർ, ഷബീർചാലിൽടി.കെ ജാബിർ, മുബീഷ്ചാലിൽ, ടി.പിറഷീദ് , ചാലിൽ അബ്ദുറഹിമാൻ, മജീദ് ഡീലക്സ്, പി.പിസിറാജ് മാർച്ചിന്
നേതൃത്വം നൽകി.