പയ്യോളി:മണിയൂരിലെ മുസ്ലിം ലീഗ് നേതാവും ദാറുൽ ഹുദാ ജൂനിയർ അറബിക്ക് കോളജ് പ്രസിഡൻ്റും മുടപ്പിലാവിൽ മഹല്ല് കമ്മറ്റി പ്രസിഡൻ്റുമായ ഇബ്രാഹീം മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു. മണിയൂരിലെ മത -രാഷ്ട്രീയ രംഗത്തിന് തീരാ നഷ്ടമാണ് അദ്ദേഹത്തിൻ്റെ വിയോഗമെന്ന് സംസ്ഥാന മുസ്ലിംലീഗ് പ്രവർത്തക സമിതി അംഗം പി. എം അബൂബക്കർ മാസ്റ്റർ പറഞ്ഞു.

മണിയൂരിലെ മുസ്ലീം ലീഗ് നേതാവ് മുറിച്ചാണ്ടി ഇബ്രാഹീം മാസ്റ്ററുടെ നിര്യാണത്തിൽ ചേർന്ന അനുശോചന യോഗത്തിൽ പി.എം അബൂബക്കർ മാസ്റ്റർ സംസാരിക്കുന്നു
യോഗത്തിൽ വി.എം അഷറഫ്,ടി.അമ്മദ് ഹാജി,അഷറഫ് തറോൽ ,പി.വി ഹമീദ്, മഞ്ചയിൽ മൂസ്സ ഹാജി,പി.എം ബഷീർ, ഹാഷിം, പി.അബ്ദുൽ കരീം, നാസർ കൈപ്പുറത്ത്, ഷാഹുൽ, ദാറുൽ ഹുദാ ജൂനിയർ അറബിക്ക് കോളേജ് സെക്രട്ടറി മാണിക്കോത്ത് ഹമീദ് മാസ്റ്റർ, ഫൈസൽ കുനിയിൽ എന്നിവർ സംസാരിച്ചു.