‘മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിക്കണം, പാർട്ടിക്ക് വിധേയനാകണം’; പ്രമേയം പാസാക്കി മഹിളാ കോൺഗ്രസ്

news image
Jul 26, 2026, 6:54 am GMT+0000 payyolionline.in

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന് എതിരെ രൂക്ഷ വിമർശനവുമായി മഹിളാ കോൺഗ്രസ് രംഗത്ത്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് വി ഡി സതീശന് എതിരെ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിക്കണമെന്നാണ് മഹിളാ കോൺഗ്രസിന്റെ അതിരൂക്ഷ വിമർശനം. മുഖ്യമന്ത്രി പാർട്ടിക്ക് വിധേയനാകണമെന്നും മഹിളാ കോൺഗ്രസ് പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്. പാർട്ടി പ്രവർത്തകരോടുള്ള മുഖ്യമന്ത്രിയുടെ മനോഭാവം മാറ്റണമെന്നും ആവശ്യമുണ്ട്.

മഹിളാ കോൺഗ്രസ് നേതൃത്വത്തെ മുഖ്യമന്ത്രി അപമാനിച്ചതായി പരാതിയും ഉയർന്നു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗായത്രിയെ മുഖ്യമന്ത്രി അപമാനിച്ചെന്നാണ് പരാതി. ഐക്യകണ്ഠേനെയാണ് മുഖ്യമന്ത്രിക്ക് എതിരെ പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രിക്ക് എതിരെ മഹിളാ കോൺഗ്രസിന്റെ കടുത്ത അമർഷം വ്യക്തമാക്കി കോൺഗ്രസ് ഹൈക്കമാന്റിന് പ്രമേയം അയക്കാനാണ് തീരുമാനം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe