പയ്യോളി: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പയ്യോളി നഗരസഭ, തിക്കോടി പഞ്ചായത്ത്, മൂടാടിപഞ്ചായത്ത് എന്നിവിടങ്ങളിലെ 12 റോഡുകൾക്ക് ഭരണാനുമതി ലഭിച്ചതായി കാനത്തിൽ ജമീല എംഎൽഎ അറിയിച്ചു. കൊയിലാണ്ടി മണ്ഡലത്തിൽ ആറു കോടി രൂപയിൽ അധികം രൂപയാണ് റോഡുകളുടെ നവീകരണത്തിനായി അനുവദിച്ചത്.
പയ്യോളി നഗരസഭയിലെ ഇരിങ്ങൽ അറുവയിൽ – കാപ്പിൻകര – ഇടപ്പരുത്തി – നെടുങ്ങോട്ടുകുനി റോഡ് 600 മീറ്റർ നീളം 16 ലക്ഷം രൂപയും,ഇരിങ്ങൽ ചവക്കണ്ടി മുക്ക് -പെരിങ്ങാട് റോഡ് 750 മീറ്റർ 16 ലക്ഷവും, അയനിക്കാട് – കീഴൂർ റോഡ് 3 കിലോമീറ്റർ 45 ലക്ഷവും, ഭജനമഠം- ആവിക്കൽ -കാപ്പിരിക്കാട് -കാട്ടിലെ പള്ളി റോഡ് 800 മീറ്റർ 16 ലക്ഷവും, പയ്യോളി ഐപിസി റോഡ്800 മീറ്റർ 20 ലക്ഷവും, തിക്കോടി പഞ്ചായത്തിലെ കേളപ്പജി റോഡ് 800 മീറ്റർ 16 ലക്ഷവും, കുറ്റ്യോത്ത് മുക്ക് – കുടുക്കം റോഡ് 850 മീറ്റർ 20 ലക്ഷവും, തിക്കോടി ടൗൺ – കോഴിപ്പുറം റോഡ് 1.5 കിലോമീറ്റർ 25 ലക്ഷവും, കോറോത്ത് മുക്ക് – പുതുക്കുടി താഴ റോഡ് 750 മീറ്റർ 32 ലക്ഷവും, മൂടാടി പഞ്ചായത്തിലെ കെൽട്രോൺ – പാറക്കാട് റോഡ് 600 മീറ്റർ 15 ലക്ഷവും, എംജി റോഡ് 800 മീറ്റർ 20 ലക്ഷവും, ഹിൽ ബസാർ – പാച്ചാക്കൽ റോഡ് 750 മീറ്റർ 18 ലക്ഷം രൂപയുമാണ് അനുവദിച്ചത്.