മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പരാമർശം,ആർഎസ്എസുകാരനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

news image
Dec 8, 2023, 11:13 am GMT+0000 payyolionline.in

എറണാകുളം: സമൂഹമാധ്യമങ്ങളിൽ അനാവശ്യ കമന്‍റുകള്‍ ഇടുന്ന പ്രവണത യുവാക്കൾ ഒഴിവാക്കണമെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും അടക്കമുള്ള ഉന്നതരെ കുറിച്ച് അശ്ലീല പരാമർശങ്ങൾ നടത്തുന്നത് യുവാക്കളുടെ ഹോബിയാണ്. പരിഷ്കൃത സമൂഹത്തിന്‍റെ  അടിസ്ഥാനശിലകളിൽ ഒന്നാണ് മുതിർന്നവരെ ബഹുമാനിക്കൽ. രാഷ്ട്രീയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പ്രായമുള്ളവരെ ബഹുമാനിച്ചാൽ അവർ നിങ്ങളെയും ബഹുമാനിക്കുമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയതിന് ആർഎസ്എസ് പ്രവർത്തകനായ യുവാവിനെതിരായ കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് പരാമർശം. യുവാവിനെതിരെ ചുമത്തിയ 153 A വകുപ്പ് നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് കേസ് റദ്ദാക്കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe