മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന: എഴിന് പാലക്കാട് റെയിൽവെ ഡിവിഷൻ ഓഫിസിന് മുന്നിൽ നിൽപ്പ് സമരം

news image
Jan 5, 2025, 6:19 am GMT+0000 payyolionline.in

അഴിയൂർ :  മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയിൽ പ്രതിഷേധിച്ചു ജനവരി എഴിന് പാലക്കാട് റെയിൽവെ ഡിവിഷൻ ഓഫിസിന് മുന്നിൽ നിൽപ്പ് സമരം നടത്താൻ ജനകീയ ആക്‌ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു.

ഉച്ചയ്ക്ക്  പന്ത്രണ്ടിനാണ് സമരം. ജനപ്രതിനിധികൾ, സാമൂഹിക രാഷ്ടീയ സംസ്കാരിക സംഘടനകൾ, റസിഡൻസ് അസോസിയേഷൻ, വ്യാപാരി സംഘടനകൾ ഇതിൽ പങ്കുച്ചേരും. കോവിഡിനു മുൻപ്‌ സ്റ്റോപ്പുണ്ടായിരുന്ന തീവണ്ടികൾക്ക് സ്റ്റോപ്പ് പുനഃസ്ഥാപിച്ചുകിട്ടാനാണ് പ്രതിഷേധം.

കോവിഡ് ലോക്ഡൗൺ കാലത്ത് നിർത്തലാക്കിയ കണ്ണൂർ-കോയമ്പത്തൂർ, കോയമ്പത്തൂർ-കണ്ണൂർ, തൃശ്ശൂർ-കണ്ണൂർ, മംഗളുരു-കോഴിക്കോട് എന്നീ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉയരുന്നത്. കൂടാതെ മുക്കാളി റെയിൽവേ സ്റ്റേഷന്റെ വികസനവും നടപ്പാക്കണം.റെയിൽവേ അധികൃതരോടും കേന്ദ്രസർക്കാരിനോടും പലരീതിയിൽ അഭ്യർഥിച്ചിട്ടും മുക്കാളി സ്റ്റേഷന് അനുകൂലമായ നടപടിയുണ്ടാകുന്നില്ല.

തുടർന്നാണ് കമ്മിറ്റി നിൽപ്പ് സമരം നടത്തുന്നത്. ആക്ഷൻ കമ്മിറ്റി ചെയർമാൻ റീന രയരോത്ത് അധ്യഷത വഹിച്ചു.സംയുക്ത ആക്ഷൻ കമ്മിറ്റി ചെയർമാൻ പി ബാബുരാജ് , എം കെ സുരേഷ് ബാബു, എം പി ബാബു, പി കെ പ്രീത,എ ടി ശ്രീധരൻ, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി,,പി പി ശ്രീധരൻ കെ സാവിത്രി, പി കെ പ്രകാശൻ, കെ പി വിജയൻ, പുരുഷു രാമതത് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe