വടകര: ദേശീയപാതയിൽ വടക്കേ മുക്കാളിയിൽ നിലവിലുള്ള അടിപ്പാത സംരക്ഷിക്കാനും, ചോമ്പാൽ ബംഗ്ലാവിൽ ക്ഷേത്രത്തിനടുത്ത് ഹൈവേയിൽ നിർമ്മിച്ച ഡ്രൈനേജിലെ വെള്ളം പൊതുവഴിയിൽ ഇറക്കുന്ന നടപടിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ മുക്കാളി അടിപ്പാത ഡ്രൈനേജ് സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. സമരത്തിന് തുടക്കം കുറിച്ച് 14 ന് 3.30 ന് ബഹുജന കൺവെൻഷൻ കെ മുരളിധരൻ എം പി മുക്കാളിയിൽ ഉദ്‌ഘാടനം ചെയ്യും.
ജനപ്രതിനിധികൾ, സാമൂഹ്യ രാഷ്ട്രീയ സംസ്ക്കാരിക സംഘടനകൾ, വ്യാപാരി സംഘടനകൾ, റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ എന്നിവർ പങ്കെടുക്കും ജനങ്ങൾ വർഷങ്ങളായി സഞ്ചരിക്കുന്ന അടിപ്പാത ഇല്ലാതാക്കാനുള്ള ദേശീയപാത അതോറിറ്റി നീക്കം ചെറുത്ത് തോൽപിക്കുമെന്ന് യോഗം പ്രഖ്യാപിച്ചു. അശാസ്ത്രീയമായി നിർമ്മിച്ച ഡ്രൈനേജിലെ വെള്ളം ജനവാസ കേന്ദ്രത്തിലേക്ക് ഇറക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും ആവശ്യമുയർന്നു. പി പി ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.പി കെ പ്രീത, എം പ്രമോദ്, ,കെ പി ജയകുമാർ, എ ടി ശ്രീധരൻ, പി ബാബുരാജ്, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, പി കെ പ്രകാശൻ, പി കെ രാമചന്ദ്രൻ, ശ്രീധരൻ കൈപ്പാട്ടിൽ, കെ കെ ജയചന്ദ്രൻ,കെ എ സുരേന്ദ്രൻ, എം പ്രഭുദാസ്,കെ അനിൽ കുമാർ, നിജിൻ ലാൽ എന്നിവർ സംസാരിച്ചു.