ന്യൂഡൽഹി: മിസോറം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഡിസംബർ നാലിലേക്കു മാറ്റി. തെലങ്കാന, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങൾക്കൊപ്പം മിസോറമിലും മൂന്നിനായിരുന്നു വോട്ടെണ്ണൽ നിശ്ചയിച്ചിരുന്നത്. എന്നാൽ, ഞായറാഴ്ചയിലെ വോട്ടെണ്ണൽ മാറ്റിവെക്കണമെന്ന് വിവിധ ക്രിസ്ത്യൻ സംഘടനകളും കോൺഗ്രസും ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമീഷൻ നാലിലേക്ക് മാറ്റിയത്. മറ്റു സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ഞായറാഴ്ച തന്നെ നടക്കും. മിസോറമിൽ സോറം പീപ്പിൾ മൂവ്മെന്റും മിസോ ഫ്രണ്ടും ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് അഭിപ്രായ സർവേകൾ