മാർച്ച് എട്ടിന് മെട്രോ സർവീസ് രാത്രി 11.30 വരെ

news image
Mar 6, 2024, 10:04 am GMT+0000 payyolionline.in

കൊച്ചി: ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തുന്നവർക്ക് ഉപകാരപ്രദമാകുന്നതിനായാണ് കൊച്ചി മെട്രോ മാർച്ച് എട്ട്, ഒമ്പത് തീയതികളിൽ സർവീസ് ദീർഘിപ്പിക്കുന്നത്. ആലുവയിൽ നിന്നും തൃപ്പൂണിത്തുറ ടെർമിനലിൽ നിന്നും മാർച്ച് എട്ട്, വെള്ളിയാഴ്ച്ച രാത്രി 11.30 വരെ ട്രെയിൻ സർവീസ് നടത്തും.

രാത്രി 10.30ന് ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും സർവീസ്. മാർച്ച് ഒമ്പതിന് പുലർച്ചെ 4.30 മുതൽ കൊച്ചി മെട്രോ സർവീസ് ആരംഭിക്കും. പുലർച്ചെ 4.30 മുതൽ രാവിലെ ആറ് മണിവരെ 30 മിനിറ്റ് ഇടവിട്ടാണ് ട്രെയിൻ സർവീസ്. ബലിതർപ്പണത്തിന് എത്തുന്നവർക്ക് മാത്രമല്ല, അന്നേദിവസം നടക്കുന്ന യു.പി.എസ്.സി പരീക്ഷ എഴുതാൻ എത്തുന്നവർക്കും പുതുക്കിയ ട്രെയിൻ സമയക്രമം ഉപകാരപ്പെടുമെന്നാണ് കെ.എം.ആർ.എൽ പ്രതീക്ഷിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe