മാവേലിക്കരയിൽ ലഹരിക്ക് അടിമയായ മകൻ മാതാവിനെ കൊലപ്പെടുത്തി

news image
Dec 8, 2025, 9:55 am GMT+0000 payyolionline.in

മാവേലിക്കര കല്ലുമല, പുതുച്ചിറയിൽ മകൻ മാതാവിനെ കൊലപ്പെടുത്തി. മാവേലിക്കര നഗരസഭ മുൻ കൗൺസിലറായ കനകമ്മ സോമരാജനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉണ്ണി എന്നു വിളിക്കുന്ന പ്രതി കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമയായിരുന്ന കൃഷ്ണദാസ് ഡീ-അഡിക്ഷൻ സെന്‍ററിൽ ലഹരി മുക്ത ചികിത്സ കഴിഞ്ഞ് വീട്ടിൽ എത്തിയതായിരുന്നു. വീട് വിൽക്കുന്നതുമായി മാതാവുമായി സ്വത്ത് തർക്കമുള്ളതായി ബന്ധുക്കൾ പറയുന്നു.കൊല്ലപ്പെട്ട കനകമ്മ സോമരാജ് മാവേലിക്കരയിലെ പൊതുപ്രവർത്തകയെന്ന നിലയിൽ ചിരപരിചിതയാണ്. മാതാവിനെ കൊലപ്പെടുത്തിയ വിവരം പ്രതി തന്നെയാണ് മാവേലിക്കര പൊലീസിനെ വിളിച്ചറിയിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡയിലെടുത്തു ചോദ്യം ചെയ്തു വരുകയാണ്. ചെങ്ങന്നൂർ ഡിവൈ എസ്പി ആർ ബിനുകുമാർ സ്ഥലത്ത് എത്തി. ഫോറൻസിക് സംഘം ഉടൻ സ്ഥലത്തെത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe