പയ്യോളി : ‘മാനുഷരല്ലാരുമൊന്നുപോലെ ‘ എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ് ലാമി പയ്യോളി ഏരിയ ആഭിമുഖ്യത്തിൽ ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് പരിപാടി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ് ലാമി മേഖല പ്രസിഡണ്ട് എം. എം. മുഹയുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി.
പയ്യോളി ഏരിയ പ്രസിഡൻറ് ടി. എം. ഹനീഫ മാസ്റ്റർ അധ്യക്ഷത വഹിച്ചു . വേണു കുനിയിൽ , ഇ. കെ. ശീതൾരാജ് , പി. എം. അഷറഫ് , ഷൈജൽ സഫാത്ത് , കെ . പി. പ്രദീപൻ , വാസു , ഭാസ്കരൻ , ഇബ്രാഹിം തിക്കോടി , അബൂബക്കർ മഫാസ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ. വി. അൽത്താസ് , കെ.ടി. ഹംസ , വി. കെ. അബ്ദുല്ല , ഒ. അബ്ദുല്ല മാസ്റ്റർ , കെ . അലി , കെ.പി. അസൈനാർ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി . ഏരിയ വൈസ് പ്രസിഡണ്ട് ടി. പി. അബ്ദുൽ മജീദ് സ്വാഗതവും പി.ആർ. ആൻ്റ് മീഡിയ സെക്രട്ടറി ടി.എ. ജുനൈദ് നന്ദിയും പറഞ്ഞു.