മാനന്തവാടി:വയനാട് മാനന്തവാടിയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ചു. വെടിയേറ്റ ആന മയങ്ങിത്തുടങ്ങി. ആന ഇപ്പോഴും വാഴത്തോട്ടത്തില്‍ തുടരുകയാണ്. കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടിലേക്ക് തുരത്തണമെന്നു അതിന് കഴിഞ്ഞില്ലെങ്കിൽ മയക്കുവെടി വെച്ച് പിടികൂടി വനംവകുപ്പിന്റെ സാന്നിധ്യത്തിൽ ബന്ദിപ്പൂർ വനമേഖലയിൽ തുറന്നുവിടണമെന്നുമായിരുന്നു ഉത്തരവ്.
മാനന്തവാടി നഗരത്തിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള പായോടാണ് രാവിലെ റേഡിയോ കോളർ ഘടിപ്പിച്ച ഒറ്റയാൻ ഇറങ്ങിയത്. ജനുവരി 16ന് കർണാടക വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിൽ വിട്ട ആനയാണിത്. ആനയിറങ്ങിയ പശ്ചാത്തലത്തിൽ സ്ഥലത്ത് 144 പ്രഖ്യാപിച്ചിരുന്നു.