കൊയിലാണ്ടി : ജില്ലയിലെ മാധ്യമപ്രവർത്തകർക്ക് ആരോഗ്യ ചികിത്സ ആനുകൂല്യ പദ്ധതി നടപ്പാക്കാൻ ഒരുങ്ങിയതായി ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചുകൊണ്ട് പദ്ധതി അന്തിമഘട്ടത്തിലാണെന്ന് ഭാരവാഹികൾഅറിയിച്ചു. സംഘടനയിൽ അംഗങ്ങളായിട്ടുള്ള ഇരുന്നൂറോളം കുടുംബങ്ങളിലെ ആയിരത്തോളം പേർ പദ്ധതിയുടെ ഗുണഭോക്താക്കളാവും .
സംസ്ഥാനത്ത് ആദ്യമായാണ് പ്രാദേശിക മേഖലയിലെ മാധ്യമപ്രവർത്തകർക്ക് കൂടി പ്രയോജനകരമാകുന്ന രീതിയിൽ ചികിത്സ ആനുകൂല്യം ലഭ്യമാകുന്ന പദ്ധതി നടപ്പാക്കുന്നതെന്ന് ജില്ലാ പ്രസിഡൻറ് കുഞ്ഞബ്ദുള്ള വാളൂർ അഭിപ്രായപ്പെട്ടു. കൊയിലാണ്ടിയിൽ നടന്ന ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് യു.ടി.ബാബു ഉദ്ഘാടനം ചെയ്തു. കുഞ്ഞബ്ദുള്ള വാളൂർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ. പ്രിയേഷ്കുമാർ, ട്രഷറർ കെ.ടി.കെ. റഷീദ്, ദേവരാജ് കന്നാട്ടി, സതീഷ് ബാലുശ്ശേരി, ടി.എ. ജുനൈദ്, രവി എടത്തിൽ, പി. എം. സുനന്ദ , ബഷീർ ആരാമ്പ്രം എന്നിവർ സംസാരിച്ചു.