തിരുവനന്തപുരം > മാധ്യമപ്രവർത്തകയോടുള്ള സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയമാണെന്ന് മന്ത്രി ആർ ബിന്ദു. തികഞ്ഞ ഫ്യൂഡൽ മേലാള ബോധമാണ് സുരേഷ് ഗോപിയുടെ വാക്കുകളിലും പെരുമാറ്റത്തിലും കാണുന്നത്. മാധ്യമപ്രവർത്തകയോടും അങ്ങനെതന്നെയാണ് സുരേഷ് ഗോപി പെരുമാറുന്നത്.
മാധ്യമ പ്രവർത്തക ധീരമായി ചോദ്യങ്ങളുന്നയിച്ചതിലെ അസഹിഷ്ണുതയാണ് സുരേഷ് ഗോപിയുടെ പ്രവർത്തിയിലൂടെ കാണുന്നത്. ഇതിനെതിരെ പ്രതികരിക്കാൻ തീരുമാനിച്ച മാധ്യമപ്രവർത്തകയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു. സ്ത്രീത്വത്തോടുള്ള നിന്ദയോട് ആത്മാഭിമാനത്തോടെ പ്രതികരിച്ച മാധ്യമപ്രവർത്തക ഷിദ ജഗത്തിനൊപ്പം നിൽക്കുന്നതായും മന്ത്രി പറഞ്ഞു.