മാധ്യമങ്ങൾ നാടിൻ്റെ നാവാവണം: മന്ത്രി എ കെ ശശീന്ദ്രൻ

news image
Dec 22, 2024, 1:52 pm GMT+0000 payyolionline.in

തലക്കുളത്തൂർ: മാധ്യമങ്ങൾ നാടിൻ്റെ നാവാവണമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ജനപക്ഷത്ത് നിന്ന്കൊണ്ട്ഇടപെടുന്നവരാവണം മാധ്യ മപ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു .
കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലക്കുളത്തൂർ  പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ കെ ശിവദാസൻ അധ്യ ക്ഷനായി. ബൈജു വയലിൽ, വി വി രഗിഷ് , സുനിൽ മൊകേരി , സജീവൻ നാദാപുരം എന്നിവർ സംസാരിച്ചു.

കേരള ജേർണലിസ്റ്റ് യൂണിയൻ കോഴിക്കോട് ജില്ലാ സമ്മേളനം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വിവിധമേഖലകളിൽ കഴിവു തെളിയിച്ച 20 പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ സി സ്മിജൻ ഉദ്ഘാടനം ചെയ്തു. വി വി രഗിഷ് അധ്യക്ഷനായി. സെക്രട്ടറി സജീവൻ നാദാപുരം റിപ്പോർട്ട് അവതരിപ്പിച്ചു. പ്രകാശൻ പയ്യന്നൂർ, എ എം ഷാജി, പ്രമോദ് കുമാർ , ഇ എം ബാബു, ടി ഖാലിദ്, എൻ ടി രാജൻ, ബൈജു വയലിൽ,
പി അമിത്ത് , കെ വിജേഷ്, കെ സജിത്ത് , ചൗഷ്യരാഗി എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി പ്രസിഡൻ്റ് ഇ എം ബാബു, വൈസ് പ്രസിഡന്റുമാർ സജിത്ത് വളയം, എൻ ടി രാജൻ, സെക്രട്ടറി ബൈജുവയലിൽ, ജോ: സെ ക്രട്ടറിമാർ  സുനിൽ മൊകേരി, സജീവൻ നാദാപുരം, ട്രഷറർ വി വി രഗീഷ് എന്നിവരെ തിരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe