മാത്യുവിന്റെ കണ്ണീരൊപ്പാൻ യൂസഫലിയും; പത്ത് പശുക്കളെ വാങ്ങാനുള്ള പണം നൽകും

news image
Jan 2, 2024, 10:23 am GMT+0000 payyolionline.in

തൊടുപുഴ: മരച്ചീനിയില കഴിച്ച് കൂട്ടത്തോടെ പശുക്കൾ ചത്ത സംഭവത്തിൽ തൊടുപുഴയിലെ കുട്ടിക്കർഷകർക്ക് സഹായഹവുമായി എം.എ. യൂസഫലിയുടെ ലുലു ഗ്രൂപ്പും. പത്ത് പശുക്കളെ വാങ്ങുന്നതിനുള്ള ലുലു ഗ്രൂപ്പ് പണം നൽകും. വീട്ടിലെത്തി തുക കൈമാറും.

നേരത്തെ നടൻ ജയറാമും കുട്ടികൾക്ക് സഹായ ഹസ്തവുമായി എത്തിയിരുന്നു. അഞ്ച് ലക്ഷം രൂപയാണ് ജയറാം കുട്ടികളുടെ വീട്ടിലെത്തി കൈമാറിയത്. പുതിയ സിനിമയുടെ പ്രമോഷനായുള്ള തുകയാണ് ഇദ്ദേഹം നൽകിയത്. കുട്ടികൾക്ക് കൈമാറിയത്. മമ്മൂട്ടി ഒരുലക്ഷവും പൃഥ്വിരാജ് രണ്ടുലക്ഷവും നൽകു​മെന്ന് അറിയിച്ചിട്ടുണ്ട്.

മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും കുട്ടികളുടെ വീട്ടിലെത്തി. 22 പശുക്കളാണ് ഇവർക്കുണ്ടായിരുന്നത്. ഇതിൽ 13 പശുക്കളാണ് ഞായറാഴ്ച രാത്രി ചത്തത്. അഞ്ച് പശുക്കൾ ഗുരുതരാവസ്ഥയിലായിരുന്നു. ഇതിൽ മൂന്നു പശുക്കളുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. രണ്ട് പശുക്കൾ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.

ക​പ്പ​ത്ത​ണ്ടി​ലെ സ​യ​നൈ​ഡ്​ വിഷബാധയാണ് പശുക്കൾ ചാവാൻ കാരണമെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. മി​ക​ച്ച കു​ട്ടി​ക്ക​ർ​ഷ​ക​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ്​ നേ​ടി​യ ഇ​​ടു​​ക്കി വെ​​ള്ളി​​യാ​​മ​​റ്റം കി​​ഴ​​ക്കേ​​പ​​റ​​മ്പി​​ല്‍ മാ​​ത്യു ബെ​​ന്നി​​യു​​ടെയും ജോർജിന്റെയും പശുക്കളാണ് ചത്തത്. സംഭവം കണ്ടുനിന്ന മാത്യുവിനും അമ്മക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

 

പു​​തു​​വ​​ത്സ​​ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട്​ ഞാ​​യ​​റാ​​ഴ്ച വൈ​​കീ​ട്ട്​ പു​റ​ത്തു​പോ​യ കു​​ടും​​ബാം​​ഗ​​ങ്ങ​​ള്‍ രാ​​ത്രി എ​​ട്ടോ​​ടെ തി​​രി​​ച്ചു​വ​ന്ന് ഫാ​മി​ലെ 22 പ​​ശു​​ക്ക​​ള്‍​ക്ക് തീ​​റ്റ കൊ​​ടു​​ത്തു. ഏ​​താ​​നും സ​​മ​​യം ക​​ഴി​​ഞ്ഞ് പ​​ശു​​ക്ക​​ള്‍ ഒ​​ന്നൊ​​ന്നാ​​യി ത​​ള​​ര്‍​ന്നു​വീ​​ഴു​ക​യാ​യി​രു​ന്നു. നാ​​ട്ടു​​കാ​​ര്‍ വി​​വ​​ര​​മ​​റി​​ച്ച​തി​നെ തു​ട​ർ​ന്നെ​ത്തി​യ വെ​​റ്റ​​റി​​ന​​റി ഡോ​​ക്ട​​ര്‍​മാ​​രാ​​യ ഡോ.​ ​ഗ​​ദ്ദാ​​ഫി, ഡോ.​ ​ക്ലി​​ന്‍റ്, ഡോ.​ ​സാ​​നി, ഡോ.​ ​ജോ​​ര്‍​ജി​​ന്‍ എ​​ന്നി​​വ​​ര്‍ മ​​രു​​ന്ന് ന​​ല്‍​കി​​യെ​​ങ്കി​​ലും അ​​തി​ന​​കം 13 പ​​ശു​​ക്ക​​ള്‍ ച​​ത്തി​​രു​​ന്നു. ഇ​വ​യി​ൽ എ​ട്ടെ​ണ്ണം ഗ​ർ​ഭ​മു​ള്ള​വ​യാ​യി​രു​ന്നു .ഒ​മ്പ​ത്​ പ​ശു​ക്ക​ളെ മ​റു​മ​രു​ന്ന്​ ന​ൽ​കി ര​ക്ഷി​ക്കാ​നാ​യി. പ​ശു​ക്ക​ളെ ഇ​ൻ​ഷു​ർ ചെ​യ്തി​രു​ന്നി​ല്ല.

ക്ഷീ​ര​ക​ർ​ഷ​ക​നാ​യി​രു​ന്ന പി​താ​വ് ബെ​ന്നി​യു​ടെ മ​ര​ണ​ത്തോ​ടെ പ​ശു​ക്ക​ളെ വി​ൽ​ക്കാ​നൊ​രു​ങ്ങി​യ അ​മ്മ ഷൈ​നി മ​ക​​നു വേ​ണ്ടി തീ​രു​മാ​നം മാ​റ്റു​ക​യാ​യി​രു​ന്നു.​പി​താ​വ് പ​ഠി​പ്പി​ച്ച പാ​ഠ​ങ്ങ​ളു​മാ​യി ​ ര​ണ്ടു വ​ർ​ഷം മു​ൻ​പ് തൊ​ഴു​ത്തി​ൽ ക​യ​റി​യ മാ​ത്യു​വി​ന്റെ സ​മ​ർ​പ്പ​ണ​മാ​ണ് അ​വ​നെ മി​ക​ച്ച ക്ഷീ​ര​ക​ർ​ഷ​ക​നാ​ക്കി മാ​റ്റി​യ​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe