മാതൃകയായി പയ്യോളി നഗരസഭ ; മാലിന്യ മുക്ത ക്യാമ്പയിനിൽ പയ്യോളി നഗരസഭയ്ക്ക് അംഗീകാരം

news image
Apr 5, 2025, 4:47 pm GMT+0000 payyolionline.in

 

പയ്യോളി :മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിൽ മികച്ച മുന്നേറ്റവുമായി പയ്യോളി നഗരസഭ ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ അജൈവ മാലിന്യ സംസ്കരണം, എം ആർ എഫ് വിഭാഗങ്ങളിൽ ശ്രദ്ധേയമായി ജില്ലാ തലത്തിൽ അവതരണം നടത്തിയതിലും പയ്യോളി നഗരസഭ ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരത്തിന് അർഹമായി. പുരസ്‌കാരം ബഹു വനം വകുപ്പ് മന്ത്രി ശശീന്ദ്രനിൽ നിന്നും സർട്ടിഫിക്കറ്റ് കോഴിക്കോട് കോര്പറേഷൻ മേയർ ഡോ ബീന ഫിലിപ്പ് എന്നിവരിൽ നിന്നും നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാൻ, വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ ,സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷാരായ പി എം ഹരിദാസൻ, മഹിജ എളോടി, ഷെജ്മിന അസ്സയ്നാർ, കൗൺസിലർമാരായ എ പി റസാഖ്, കാര്യാട്ട് ഗോപാലൻ, ഗിരിജ, സിജിന മോഹനൻ, ആതിര എൻ പി, ഷൈമ മനന്തല എന്നിവരും ഹെൽത്ത്‌ സെക്ഷൻ ഉദ്യോഗസ്ഥരായ കെ സി ലതീഷ്, പ്രജീഷ് കുമാർ, ശുചിത്വ മിഷൻ ജീവനക്കാരായ പുഷ്പ,ശ്രീലക്ഷ്മി,ആനന്ദ് ഹരിതകർമ സേനയെ പ്രതിനിദീകരിച്ച് പി എം രാധ, ശ്യാമള എന്നിവർ ഏറ്റുവാങ്ങി, സംസ്ഥാന തലത്തിൽ തന്നെ ഏറ്റവും മികച്ച രീതിയിൽ എം ആർ എഫ് കേന്ദ്രവും മാലിന്യ മുക്ത പദ്ധതികളുമായി പയ്യോളി നഗരസഭ മാതൃകയാവുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe