മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹരജി തള്ളി

news image
Nov 5, 2024, 9:42 am GMT+0000 payyolionline.in

കൊച്ചി: പാല എം.എൽ.എയായ മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹരജി ഹൈകോടതി തള്ളി. ജസ്റ്റിസ് സി. ജയചന്ദ്രന്റെ ബെഞ്ചാണ് ഹരജി തള്ളിയത്.

മാണി സി. കാപ്പന്റെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാർത്ഥി സി.വി. ജോൺ നൽകിയ ഹരജിയാണ് കോടതി തള്ളിയത്. അനുവദനീയമായതിൽ കൂടുതല്‍ തുക പ്രചാരണത്തിനായി ചെലവാക്കി, ആവശ്യമായ രേഖകൾ ഹാജരാക്കിയില്ല തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് ഹരജി നൽകിയിരുന്നത്.

ഇക്കാര്യങ്ങൾ തെളിയിക്കാൻ ഹർജിക്കാരന് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2021ൽ സമർപ്പിച്ച തെരഞ്ഞെടുപ്പ് ഹരജിയിൽ ഹൈ​കോടതിയിൽ വാദം തുടരുന്നതിനിടെ മാണി സി. കാപ്പൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe