പയ്യോളി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘വർഗ്ഗീയതക്കും സാമൂഹ്യ ജീർണ്ണത’ ക്കുമെതിരെ നടന്നുവന്നിരുന്ന ഏരിയ കാൽ നടപചാരണ ജാഥ സമാപിച്ചു. ആദ്യ ദിവസത്തെ ജാഥ വ്യാഴം വൈകിട്ട് അഞ്ചിന് ഇരി ങ്ങത്ത് സമാപിച്ചു. വെള്ളി രാവിലെ അട്ടക്കുണ്ട്, കീഴൂർ ടൗൺ, കണ്ണംകുളം, പാലേരി മുക്ക്, ഇരിങ്ങൽ, മൂരാട്, കോട്ടക്കൽ എന്നീ പ്രദേശങ്ങളിലെ പര്യടനം പൂർത്തിയാക്കി വൈകിട്ട് കൊളാവിപ്പാലത്ത് സമാപിച്ചു.

ജനാധിപത്യ മഹിള അസോസിയേഷൻ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃ ത്വത്തിൽ സംഘടിപ്പിച്ച കാൽനട പ്രചാരണ ജാഥയുടെ സമാപന സമ്മേളനം ഡി ദീപ ഉദ്ഘാടനം ചെയ്യുന്നു
സമാപന സമ്മേളനം ജില്ലാ പ്രസിഡൻറ് ഡി ദീപ ഉദ്ഘാടനം ചെയ്തു. വി ടി ചന്ദ്രി അധ്യക്ഷയായി. ജാഥാ ലീഡർ എം പി അഖില, ഡെപ്യൂട്ടി ലീഡർ സി വി ശ്രുതി, മാനേജർ പി കെ ഷീജ, പൈലറ്റ് ടി ഷീബ എന്നിവർ സംസാരിച്ചു. ടി കെ പുഷ്പ സ്വാഗതം പറഞ്ഞു.