പയ്യോളിയിൽ മഹാത്മജിയുടെ ഛായ പടത്തിൽ അതിക്രമം

news image
Apr 7, 2025, 3:33 pm GMT+0000 payyolionline.in

പയ്യോളി:  പയ്യോളി ബസ് സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ ചുവരിൽ വരച്ച ഗാന്ധി ചിത്രത്തിലാണ് രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ ടാർ ഉരുക്കിയൊഴിച്ചു വികൃത മാക്കിയത്.  ‘മാലിന്യ മുക്ത നവകേരളത്തിൻ്റെ’ ഭാഗമായി നടത്തിയ ശുചീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ടാണ് പയ്യോളി നഗരസഭ ഗാന്ധിയുടെ ഛായചിത്രം ചുവരിൽ വരപ്പിച്ച് ഉദ്ധരണി എഴുതിയത്. ഗാന്ധി ചിത്രം വികൃതമാക്കിയ നടപടിയിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.

 

രാഷ്ട്രീയ ദുരുദ്ദേശത്തോടെ നടത്തിയ ഈ നടപടിയിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്നും സാമൂഹിക വിരുദ്ധരെ എത്രയും വേഗം പിടികൂടണമെന്നും സിപി എം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബു പറഞ്ഞു. ഗാന്ധി ചിത്രം വികൃതമാക്കിയ നടപടിയിൽ പുരോഗമന കലാസാഹിത്യ സംഘം പയ്യോളി മേഖല കമ്മിറ്റി പ്രതിഷേധിച്ചു. പയ്യോളി പൊലീസ് ഇൻസ്പെപെക്ടർ എ.കെ സജീഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലം സന്ദർശിച്ചു. നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ, പി. എം ഹരിദാസൻ എന്നിവരും സ്ഥലത്തെത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe