മസ്റ്ററിങ് സംവിധാനം കാര്യക്ഷമമാക്കണം; വടകര താലൂക്ക് ഭക്ഷ്യോപദേശ വിജിലൻസ് സമിതി യോഗം

news image
Mar 15, 2024, 4:21 pm GMT+0000 payyolionline.in

 

വടകര: മുൻഗണന കാർഡ് ഉടമകളുടെ മസ്റ്ററിങ് സംവിധാനം കാര്യക്ഷമമാക്കണമെന്ന് താലൂക്ക് ഭക്ഷ്യോപദേശ വിജിലൻസ് സമിതി യോഗം ആവശ്യപ്പെട്ടു. നിലവിൽ മസ്റ്ററിങ് ജനങ്ങൾക്ക് ദുരിതമയമായിരിക്കുകയാണ്. മസ്റ്ററിങ്‌ റേഷൻ കടകളിൽ നിന്ന് മാറ്റി പൊതുസ്ഥലത്ത് അടിസ്ഥാന സൗകര്യമുള്ള സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യം പരിഗണിക്കുമെന്ന് സിവിൽ സപ്ലൈസ് അധികൃതർ പറഞ്ഞു. ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ മാനദണ്ഡങ്ങൾ ലംഘിക്കുന്ന തട്ടുകടകൾക്ക് എതിരെ കർശന നടപടിയെടുക്കാൻ തീരുമാനിച്ചു.

നിലവിൽ പരിശോധനകൾ നടക്കുന്നതായി ഫുഡ് സേഫ്റ്റി വിഭാഗം യോഗത്തെ അറിയിച്ചു. റേഷൻ കടകൾ കേന്ദ്രീകരിച്ചുള്ള ഉപദേശക സമിതി മൂന്ന് മാസത്തിൽ ഒരിക്കൽ ചേരണമെന്നും അറിയിച്ചു. മാർക്കറ്റുകൾ കേന്ദ്രീകരിച്ചുള്ള കോഴിക്ക് കൃതിമ വില സൃഷ്ടിക്കുന്നതായുള്ള പരാതികൾ പരിശോധിക്കും. വില വിവര പട്ടിക പ്രദർശിപ്പിക്കാത്ത കടകൾക്കെതിരെ നടപടിയെടുക്കും.
ആർ.ഡി.ഒ അൻവർ സാദത്ത് അദ്ധ്യക്ഷത വഹിച്ചു. വടകര മുൻസിപ്പൽ വൈസ് ചെയർമാൻ പി. സജീവ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ പി വനജ(തൂണേരി), പി. എം ലീന(തോടന്നൂർ), പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി പി മിനിക(ഏറാമല), ആയിഷ ഉമ്മർ(അഴിയൂർ) സമിതി അംഗങ്ങളായ പി പി രാജൻ, പ്രദീപ് ചോമ്പാല, ബാബു പറമ്പത്ത്. സതീശൻ കുരിയാടി, പി സത്യനാഥ്‌, താലൂക്ക് സപ്ലൈ ഓഫീസർ പി ഫൈസൽ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe