മസ്തിഷ്കമരണവും അവയവദാനവും: സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണത്തിന്‌ ഉത്തരവ്‌

news image
Jun 14, 2023, 9:17 am GMT+0000 payyolionline.in

കൊച്ചി: വാഹനാപകടത്തിൽപ്പെട്ട 18കാരന് മസ്‌തിഷ്‌കമരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനം ചെയ്‌തെന്ന പരാതിയിൽ കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരെ അന്വേഷണത്തിന്‌ കോടതി ഉത്തരവ്. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്‌ എൽദോസ് മാത്യുവാണ്‌ ഉത്തരവിട്ടത്.

2009ൽ ബൈക്കപകടത്തിൽപ്പെട്ട വി ജെ എബിന്റെ അവയവദാനവുമായി ബന്ധപ്പെട്ടാണ്‌ പരാതി. കൊല്ലത്തുള്ള ഡോ. എസ്‌ ഗണപതിയാണ് കോടതിയെ സമീപിച്ചത്. തലയിൽ രക്തം കട്ടപിടിച്ചത് നീക്കംചെയ്യാതെ ആശുപത്രി അധികൃതർ മസ്‌തിഷ്‌കമരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്ന്‌ പരാതിയിൽ പറയുന്നു. നവംബർ 29നാണ്‌ അപകടം നടന്നത്. കോതമംഗലം മാർ ബസേലിയസ് ആശുപത്രിയിലെത്തിച്ച യുവാവിനെ പിറ്റേന്ന്‌ വിദഗ്ധ ചികിത്സയ്‌ക്കായി ലേക്‌ഷോർ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു.

 

ആശുപത്രിയുടെ വിശദീകരണം

മസ്തിഷ്ക മരണം സംബന്ധിച്ച് ഒരു സ്വകാര്യ വ്യക്തി നൽകിയ പരാതിയുടെ സത്യാവസ്ഥ ബോധ്യപ്പെടാൻ അന്വേഷണത്തിന് ഉത്തരവിടുകയാണ് കോടതി ചെയ്തതെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും വി പി എസ് ലേക്‌ഷോർ മാനേജിങ് ഡയറക്ടർ എസ് കെ അബ്ദുല്ല അറിയിച്ചു. സംഭവത്തിൽ, ആശുപത്രിയുടെ ഭാഗത്തു വീഴ്ചയുണ്ടായിട്ടില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തുമെന്നും അതിനുവേണ്ട നിയമനടപടികൾ സ്വീകരിക്കുകയാണെന്നും മാനേജിങ് ഡയറക്ടർ അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe