മഴ തുടരും: 4 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്; മലയോര മേഖലയിൽ ജാഗ്രതാ നിർദേശം

news image
Jun 1, 2025, 3:08 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണിത്. സംസ്ഥാനത്ത് വരുന്ന 5 ദിവസം ശക്തമായ മഴ തുടരും. മഴക്കെടുതിയിൽ ഇന്നലെ സംസ്ഥാനത്ത് 5 പേർ മരിച്ചു. കാണാതായ 2 പേർക്കായി തിരച്ചിൽ തുടരുന്നു.

 

മലയോര പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്കു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ഇന്നു കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല. തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe