മലയാളികൾക്ക് രാത്രി യാത്രയ്ക്ക് സ്പെഷ്യൽ ട്രെയിൻ 06:30 ന് കോഴിക്കോടെത്തും, ആറ് സർവീസുകൾ

news image
Jun 2, 2025, 4:43 pm GMT+0000 payyolionline.in

കൊച്ചി: സംസ്ഥാനത്ത് യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രഖ്യാപിച്ച തിരുവനന്തപുരം – മംഗളൂരു സ്പെഷ്യൽ ട്രെയിനിൻ്റെ സർവീസുകൾ നീട്ടി റെയിൽവേ. സമയക്രമത്തിൽ മാറ്റത്തോടെയാണ് ആറ് സർവീസുകൾ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൻ്റെ തെക്കേയറ്റത്ത് നിന്ന് വടക്കേയറ്റത്തേക്ക് രാത്രി യാത്രയ്ക്ക് സഹായകരമാകുന്ന സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.06163 തിരുവനന്തപുരം നോർത്ത് – മംഗളൂരു ജങ്ഷൻ സ്പെഷൽ ട്രെയിൻ ജൂൺ 16, 23, 30 തിങ്കളാഴ്ചകളിലും, 06164 മംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ ജൂൺ 17, 24, ജൂലൈ 1 ചൊവ്വാഴ്ചകളിലുമാണ് സർവീസ് നടത്തുക. നേരത്തെ പ്രഖ്യാപിച്ച സ്പെഷ്യൽ സർവീസുകൾ അവസാനിക്കാനിരിക്കെയാണ് സർവീസ് നീട്ടിയുള്ള ഉത്തരവിറങ്ങിയത്. 14 സെക്കൻഡ് ക്ലാസ് കോച്ചുകളുമായാണ് സ്പെഷ്യൽ ട്രെയിൻ സർവീസ്.തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 5:30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ രാവിലെ 6:50ന് മംഗളൂരുവിലെത്തും.

 

കൊല്ലം 06:26 , ശാസ്താംകോട്ട 06:46 , കരുനാഗപ്പള്ളി 06:55 , കായംകുളം 07:09 , മാവേലിക്കര 07:19 , ചെങ്ങന്നൂർ 07:31 , തിരുവല്ല 07:42 , ചങ്ങനാശേരി 07:51 , കോട്ടയം 08:15 , എറണാകുളം നോർത്ത് 09:40 , ആലുവ 10:05 , തൃശൂർ 10:47 , ഷൊർണൂർ 12:10 , തിരൂർ 12:53 , കോഴിക്കോട് 01:47 , വടകര 02:29 , തലശേരി 02:51 , കണ്ണൂർ 03:17 , പയ്യന്നൂർ 03:45 , കാഞ്ഞങ്ങാട് 04:1 9, കാസർകോട് 04:39 സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റോപ്പുകൾ.മടക്ക യാത്ര 06164 മംഗളൂരു ജങ്ഷനിൽ നിന്ന് ഉച്ചയ്ക്ക് ശേഷം 03:15ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 03:50ന് തിരുവനന്തപുരം നോർത്തിൽ എത്തും. കാസർകോട് 03:54 , കാഞ്ഞങ്ങാട് 04:14, പയ്യന്നൂർ 04:34, കണ്ണൂർ 05:07, തലശേരി 05:29, വടകര 05:49, കോഴിക്കോട് 06:32, തിരൂർ 07:23, ഷൊർണൂർ 08:55, തൃശൂർ 09:35, ആലുവ 10:28, എറണാകുളം നോർത്ത് 10:55, കോട്ടയം 12:02, ചങ്ങനാശേരി 12:20, തിരുവല്ല 12:30, ചെങ്ങന്നൂർ 12:40, മാവേലിക്കര 12:53, കായംകുളം 01:02, കരുനാഗപ്പള്ളി 01:19, ശാസ്താംകോട്ട 01:29, കൊല്ലം 01:57 എന്നിങ്ങനെയാണ് ട്രെയിൻ വിവിധ സ്റ്റോപ്പുകളിൽ എത്തുന്ന സമയം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe