മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ; സാമ്പിൾ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കയച്ചു

news image
Mar 13, 2025, 1:19 pm GMT+0000 payyolionline.in

മലപ്പുറം: മലപ്പുറം തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ. പൂന്തോട്ടത്തിലെ റോഡരികിലെ കാഞ്ഞിരമരത്തിൽ തമ്പടിച്ചവയിൽ 17 വവ്വാലുകളാണ് കഴിഞ്ഞ ദിവസം ചത്ത് വീണത്. കാരണം കണ്ടെത്താൻ ചത്ത വവ്വാലുകളുടെ സാമ്പിളുകള്‍ ആരോഗ്യ വകുപ്പ് പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത് വീണത്. ചിലത് മരക്കൊമ്പുകളില്‍ തൂങ്ങികിടക്കുകയും ചെയ്തു. സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും വനംവകുപ്പിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. അധികം പ്രായമില്ലാത്ത വവ്വാലുകളാണ് ചത്തിട്ടുള്ളത്. കനത്ത ചൂടാണ് മരണകാരണമെന്നാണ് അധികൃതതുടെ പ്രാഥമിക  നിഗമനം. നാട്ടുകാര്‍ ആശങ്ക പ്രകടിപ്പിച്ചതോടെ വിദഗ്ധ പരിസോധനക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ രാമൻകുട്ടിയുടെ നിർദേശിച്ചു. വനം വകുപ്പ് അധികൃതരുടെ നിർദേശപ്രകാരം ചത്ത വവ്വാലുകളെ കുഴിച്ചുമൂടി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe