മലപ്പുറം: തിരൂരങ്ങാടി-കൂരിയാട് ദേശീയ പാത ഇടിഞ്ഞുവീണു. വയൽ നികത്തി നിർമിച്ച സർവീസ് റോഡാണ് ആദ്യം ഇടിഞ്ഞത്. പിന്നാലെ ആറുവരിപ്പാതയുടെ ഒരു ഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. സർവീസ് റോഡിൽ വലിയ വിള്ളലുകളുണ്ട്.
സർവീസ് റോഡിലൂടെ സഞ്ചരിച്ച രണ്ട് കാറുകളും അപകടത്തിൽ പെട്ടു. യാത്രക്കാർ അത്ഭുകരമായി രക്ഷപ്പെട്ടു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കാറുകൾക്ക് മുകളിലേക്ക് മണ്ണും കോൺക്രീറ്റ് കട്ടകളും ഉൾപ്പെടെ പതിച്ചു. ദേശീയ പാത നിർമാണത്തിന് ഉപയോഗിക്കുന്ന മണ്ണുമാന്തി യന്ത്രവും കുഴിയിലേക്ക് വീണു.സ്ഥലത്ത് ഗതാഗതം സ്തംഭിച്ചു. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് വരുന്നിടത്താണ് റോഡ് ഇടിഞ്ഞത്.