മലപ്പുറം: എടപ്പാളില്‍ സ്വകാര്യ ബസില്‍ സീറ്റില്‍ ഇരുന്നതിന് വിദ്യാര്‍ത്ഥിനിയുടെ കാലില്‍ ചവിട്ടുകയും മുഖത്ത് അടിക്കുകയും ചെയ്ത കണ്ടക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് – തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ഹാപ്പി ഡേയ്സ്’ ബസിലെ കണ്ടക്ടറും കോഴിക്കോട് മാങ്കാവ് സ്വദേശി മേടോല്‍ പറമ്പില്‍ ഷുഹൈബിനെ (26) ആണ് ചങ്ങരംകുളം പൊലീസ് അറസ്റ്റു ചെയ്തത്.