തൃശൂർ: മലദ്വാരത്തിൽ എം.ഡി.എം.എ ഒളിപ്പിച്ചു കടത്തുന്നതിനിടെ യുവാവ് അറസ്റ്റിൽ. അമ്മാടം കോടന്നൂർ സ്വദേശി ചക്കാലക്കൽ കൈലാസ് (24) ആണ് പിടിയിലായത്.
110 ഗ്രാം എം.ഡി.എം.എ പ്രതിയിൽനിന്ന് പിടിച്ചെടുത്തു. ബംഗളൂരുവിൽനിന്ന് വരികയായിരുന്ന പ്രതിയുടെ കൈയിൽ എം.ഡി.എം.എ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പേരാമംഗലം പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് ബസ് തടഞ്ഞു നിർത്തി പിടികൂടുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. പിന്നീട് പ്രതിയെ ഗവ. മെഡിക്കൽ കോളജിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ മലദ്വാരത്തിൽനിന്ന് കണ്ടെടുത്തത്.