മദ്രസകളുടെ കാര്യത്തിൽ മാത്രം എന്തിനിത്ര ആശങ്ക?; ബാലാവകാശകമീഷനോട്‌ സുപ്രീംകോടതി

news image
Oct 22, 2024, 5:20 pm GMT+0000 payyolionline.in

ന്യൂഡൽഹി:മദ്രസകൾക്കെതിരായ ബാലാവകാശ കമ്മിഷൻ ഉത്തരവിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. മദ്രസകളുടെ കാര്യത്തിൽ മാത്രം എന്തിനാണ്‌ ഇത്രയും ആശങ്ക കാണിക്കുന്നതെന്ന്‌ ദേശീയ ബാലാവകാശ കമീഷനോട്‌ സുപ്രീംകോടതി ചോദിച്ചു.

ഉത്തർപ്രദേശ്‌ മദ്രസാവിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ്‌ ഹൈക്കോടതി വിധിക്ക്‌ എതിരായ ഹർജികൾ പരിഗണിക്കവേയാണ്‌ ബാലാവകാശകമീഷന്റെ ഇരട്ടത്താപ്പിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചത്‌.  രാജ്യത്ത്‌ വിവിധ മതവിഭാഗങ്ങൾ അവരുടെ സ്ഥാപനങ്ങളിലൂടെ കുട്ടികൾക്ക്‌ മതപഠനം നൽകാറുണ്ടെന്നും എല്ലാവരോടും ഒരേ നിലപാടാണോ ബാലാവകാശകമീഷനുള്ളതെന്നും ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ ചോദിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe