തിരുവനന്തപുരം : സംസ്ഥാനത്ത് വിദേശനിർമിത മദ്യത്തിന്റെ വില വർധിക്കുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഗാലനേജ് ഫീയാണ് ചുമത്തുന്നത്. ഇത് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നവയല്ല. ഇത് ബവ്റിജസിന്റെ ലാഭവിഹിതവുമായി ബന്ധപ്പെട്ട കാര്യമാണ് – മന്ത്രി വ്യക്തമാക്കി.
ഗാലനേജ് ഫീ ഉപഭോക്താക്കൾക്ക് ഉള്ളതല്ല. ഏത് സ്ഥാപനമാണോ നടത്തുന്നത് അവർ സർക്കാരിലേക്ക് അടക്കേണ്ട തുകയാണ്. മുൻപ്ഉണ്ടായിരുന്ന ഒന്നാണ് ഗാലനേജ് ഫീ. തികച്ചും ഭരണപരമായ കാര്യമാണിത് – മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വിൽപന നടത്തുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് ലീറ്ററിന് 30 രൂപ വരെ ഗാലനേജ് ഫീ ചുമത്തുന്നതിന് നിയമം അനുവദിക്കുന്നുണ്ട്. അത് ലിറ്ററിനു 10 രൂപയായി നിശ്ചയിച്ചുവെന്നായിരുന്നു വാർത്ത.