മദ്യപിച്ച് കാൽനടയാത്രക്കാരനെ ഇടിച്ചിട്ട സംഭവം; സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്‍റെ ലൈസൻസ് റദ്ദാക്കും

news image
Dec 26, 2025, 6:38 am GMT+0000 payyolionline.in

കോട്ടയം: മദ്യപിച്ച് വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചിട്ട സംഭവത്തിൽ സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യും. പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരൻ ചികിത്സയിലാണ്. അപകടമുണ്ടാക്കിയത് ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരെയും പൊലീസിനെയും സിദ്ധാർഥ് അക്രമിച്ചിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

24ന് രാത്രി നാട്ടകം ഗവൺമെന്‍റ് കോളേജിന് സമീപം എം.സി റോഡിൽ വെച്ചാണ് സിദ്ധാർഥ് അപകടമുണ്ടാക്കിയത്. മലയാള സീരിയൽ പ്രേക്ഷകർക്ക് സുപരിചിതനായ സിദ്ധാർഥ് പ്രഭു തട്ടീം മുട്ടീം, ഉപ്പും മുളകും എന്നീ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോകളിലൂടെയാണ് അഭിനയരംഗത്തേക്ക് കടക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe