മതേതര സംരക്ഷണം യുവാക്കൾക്ക് മുഖ്യപങ്ക്: മുല്ലപ്പളളി രാമചന്ദ്രൻ

news image
Jun 16, 2023, 3:19 pm GMT+0000 payyolionline.in

വടകര: വടകര രാജ്യത്തിൻ്റെ ചരിത്ര ത്തിൽ മതേ തരത്ത്വം ഇന്ന് വരെ നേരിട്ടിട്ടില്ലാത്ത വെല്ലു വിളിയാണ് മോഡി ഭരണത്തിൽ നമുക്ക് മുന്നിൽ ദൃശ്യമാകുന്നതെന്ന് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ചൂണ്ടികാട്ടി. സംസ്ഥാന സേവാദൾ ഓർഗനൈസറായിറുന്ന എക്സ് റേ വേണുവിൻ്റെ നാപ്പത്തിയൻഞ്ചാം
ചരമ വാർഷികത്തോടനുബന്ധച്ച് നടന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വത്തിന് നേരെയുള്ള വെല്ലുവിളി തടയാൻ യുവാക്കൾക്കാണ് മുഖ്യപങ്ക് വഹിക്കാൻ കഴിയുക യെന്നും, ഇക്കാര്യത്തിൽ എക്സ്റേ വേണുവിൻ്റെ സേവാദൾ രംഗത്തെ പ്രവർത്തനം യുവതലമുറ മാതൃകയാക്കി മുന്നേറണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.


ചടങ്ങിൽ അനുസ്മരണ സമിതി ചെയർമാൻ കൂടാളി അശോകൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഐ.മൂസ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. സി.വത്സലൻ, അഡ്വ. ഇ.നാരായണൻ നായർ, പുറന്തോടത്ത് സുകുമാരൻ, അമ്മാരപ്പള്ളി കുഞ്ഞി ശങ്കരൻ, വി. കേ.പ്രേമൻ, വി.പി. സർവോത്തമൻ, വി.പി. ദുൽക്കിഫിൽ, ഹരീന്ദ്രൻ കരിമ്പനപ്പാലം, ബാബു ഒഞ്ചിയം, എം. സി.നാരായണൻ, ടീ.വി.സുധീർകുമാർ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe