തലശ്ശേരി: മണിയൂർ-തലശ്ശേരി റൂട്ടിൽ ഓടുന്ന ‘മൂകാംബിക’ ബസിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണം ജീവനക്കാർ തിരികെ നൽകി മാതൃകയായി. ബസ് ജീവനക്കാരായ മിഥുൻ, ഗോകുൽ, സായന്ത് എന്നിവർ ചേർന്നാണ് ബസ്സിൽ നിന്ന് കിട്ടിയ സ്വർണം വടകര പോലീസ് സ്റ്റേഷനിൽ എത്തിച്ച് പി ആര് ഓ എസ് ഐ ബഷീറിന്റെ സാന്നിധ്യത്തിൽ ഉടമയായ രംഗീഷിന്റെ മകൾ ധനിഷയ്ക്ക് കൈമാറിയത്. ബസ് ജീവനക്കാരുടെ ഉത്തരവാദിത്വം മറ്റുള്ളവർക്ക് മാതൃകയാണെന്ന് ബഷീർ പറഞ്ഞു.