മണിയൂർ തണൽ ഭിന്നശേഷി വിദ്യാലയത്തിൽ  പ്രവേശനോത്സവം

news image
Jun 10, 2025, 12:06 pm GMT+0000 payyolionline.in

മണിയൂർ : മണിയൂർ തണൽ ഭിന്നശേഷി വിദ്യാലയത്തിലെ പ്രവേശനോത്സവം മണിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ എ ശശി മാസ്റ്റർ ഉത്ഘാടനം ചെയ്തു. ഭിന്ന ശേഷിക്കാരുടെ കഴിവുകൾ പരിപോഷോപ്പിക്കുന്നത് കഥകളിലൂടെയും പാട്ടുകളിലൂടെയും സദസ്സിന് മുൻപാകെ അവതരിപ്പിച്ചത് വേറിട്ട അനുഭവമായി. വിദ്യാർത്ഥിളും രക്ഷിതാക്കളും സഹകാരികളും ചടങ്ങിൽ പങ്കെടുത്തു.

എൻ കെ ഹാഷിം സ്വാഗതവും പി എം ബഷീർ മാസറ്റർ അദ്ധ്യക്ഷതയും വഹിച്ചു . പഞ്ചായത്ത് മെമ്പർ പ്രമോദ്, നാരായണൻ മാസ്റ്റർ, സുനിൽ മാസ്റ്റർ, പപ്പൻ കൊളായി, രവി,മുബഷിറ, സനില, സന, അശ്വതി, പൂജ,ജാസ്മി, റൈഹാനത്ത്, അശ്വതി തുടങ്ങിയവർ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe