മണിയൂർ: നടുവയൽ ജുമാമസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മണിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ മുതിർന്ന കർഷകനായി തെരഞ്ഞെടുത്ത കെ എം കുഞ്ഞമ്മദിനെ ആദരിച്ചു.
മഹൽ ഖത്തീബ് നൗഷാദലി ദാരിമി, പി എം അബൂബക്കർ മാസ്റ്റർ, വിസി കുഞ്ഞമ്മദ് ഹാജി താജ്, മേയന മൊയ്തു ഹാജി, എം മഹമൂദ്, കെ അബ്ദുസ്സലാം മാസ്റ്റർ, പി എം ബഷീർ മാസ്റ്റർ, അബ്ദുൽ ജലീൽ ദാരിമി കെ ടി കെ മുസ്തഫ ഹാജി ടി.റൗഫ് എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. ടി അബ്ദുൽ ഹമീദ് സ്വാഗതം പറഞ്ഞു