പയ്യോളി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ. മണിയൂർ എളമ്പിലാട് മീത്തലെ പൊയിൽ എം പി വിജയൻ (70) ആണ് വടകര ഡിവൈഎസ്പി എ. ഉമേഷ് അറസ്റ്റ് ചെയ്തത്.

മണിയൂർ പഞ്ചായത്ത് തല കേരളോത്സവത്തിനിടയിൽ ഒക്ടോബർ 20 ആയിരുന്നു പഞ്ചായത്ത് തല കേരള ഉത്സവത്തിനിടയിൽ കേസിന് ആസ്പദമായ സംഭവം നടന്നത്.
സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ പിടികൂടാത്തതിനെ ചൊല്ലി ഏറെ രാഷ്ട്രീയ വിവാദങ്ങൾ ഉടലെടുത്തിരുന്നു. മണിയൂർ പഞ്ചായത്ത് ഓഫീസിലേക്കും പയ്യോളി പോലീസ് സ്റ്റേഷനിലേക്കും യുഡിഎഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.
നേരത്തെ കോടതി ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇന്ന് രാവിലെ പിടികൂടിയ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
